“Book Descriptions: തമിഴും മലയാളവും ഉരുക്കിയെടുത്ത അതിർത്തി ഗ്രാമങ്ങളിലെ നാട്ടുമനുഷ്യരുടെ നഗ്നമായ ജീവിതത്തിലെ അത്ഭുതങ്ങളിലൂടെയും കനൽനീറ്റങ്ങളിലൂടെയും കൊച്ചുകൊച്ചു സന്തോഷങ്ങളിലൂടെയും പിന്നേയും വായനക്കാരെ ആവാഹിക്കുകയാണ് ‘മായപ്പൊന്നി’ലൂടെ ജയമോഹൻ. ജീവിതത്തിലെ നേർക്കാഴ്ച ഉൾക്കണ്ണുകൊണ്ട് ആഴമളന്ന് ‘അരുളുള്ള മനുഷ്യന്റെ വിസ്മയ മുഹൂർത്തങ്ങളെയാണ് ജയമോഹൻ തേച്ചുമിനുക്കിയെടുക്കുന്നത്. കൊറോണക്കാലത്തെ ഏകാന്തതയിൽ ഇരട്ടിച്ചത് സർഗ്ഗവാസനയുടെ സമ്പന്നതയായിരുന്നു. ലളിതമായ ജീവിതാഖ്യാനത്തിലെ ചില പരിചയപ്പെടുത്തലാണ് ആമുഖം പോലും. അവിടെ നിന്നങ്ങനെ കഥപറഞ്ഞ് കഥപറഞ്ഞ് നമ്മെ മായപ്പൊന്നിന്റെ തിളക്കത്തിലേക്ക് പതിയെ എടുത്തുയർത്തുന്ന കാഴ്ച! തമിഴായിരുന്ന ഈ കഥകളുടെ തനിമയും ഉണ്മയും ചോരാതെ കാക്കാൻ കൂട്ടിന് ഒരു കവിയുമുണ്ടായി. പി.രാമന്റെ കവിതയുടെ കണ്ണ് കഥാകാരന്റെ ശ്വാസമിടിപ്പ് പോലും വാക്കിനുള്ളിൽ നിന്ന് തേടിയെടുത്തു. പരിഭാഷയുടെ ക്ലിഷ്ടതകളേതുമില്ലാതെ കഥയൊരു കവിതയാക്കി മലയാളത്തിലേക്ക് ഒഴുക്കിയെടുക്കാൻ പി.രാമന്റെ മൊഴിവഴക്കത്തിന് സാധിച്ചിരിക്കുന്നു. കഥാലോകത്തിനപരിചിതനായൊരു കവിയെ പരിഭാഷയിലൂടെ പുതിയൊരു ലോകത്തേക്ക് നയിക്കുവാൻ ജയമോഹന്റെ കഥയുടെ കാതലിന് കഴിഞ്ഞത് മലയാളക്കഥയുടെ സ്വപ്നവും പ്രതീക്ഷയുമായിത്തീരുന്നു.” DRIVE