“Book Descriptions: 'അങ്ങനെ ആശിച്ചാശിച്ച് കളളന് നോട്ടം കൊണ്ട് പൂട്ടു തുറക്കുന്ന വിദ്യ സ്വായത്തമായി. ഗൂഢവിദ്യ പ്രാപ്തമായതോടെ എവിടെ, എങ്ങനെ ഇതാദ്യം പ്രയോഗിക്കണമെന്നതായി അവന്റെ ധര്മ്മസങ്കടം. വിഷയതല്പരനായ ഒരു തസ്കരന് ഇവ്വിധമൊരു നില കൈവന്നാലുണ്ടാകാവുന്ന സ്വാഭാവിക വിചാരങ്ങള് കളളനേയും ആവേശിച്ചു. ഗാന്ധിനാമമുളള മൂന്നാം തെരുവിലൂടെ ചുരിദാറിട്ടു പ്രലോഭിപ്പിച്ചു കടന്നുപോവാറുളള പെണ്കുട്ടിയുടെ രാത്രിയുറക്കങ്ങളെക്കുറിച്ച് അപ്പോഴവന് വൈവശ്യമുണ്ടായി. അവളുടെ ഇരുനില മന്ദിരത്തിന്റെ മുകള് മുറിയിലേക്ക് അവന്റെ വിചാരങ്ങള് ഡ്രെയിനേജ് പൈപ്പിന്റെ ലംബാവസ്ഥയിലൂടെ അളളിപ്പിടിച്ച് കയറിപ്പോവാറുണ്ടായിരുന്നു. ഇനി വിചാരങ്ങള്ക്ക് നേര്വാതിലിലൂടെത്തന്നെ അകമണയാം. സൂക്ഷ്മമായ ഒരു നോട്ടത്താല് അവന്റെ മുമ്പില് വാതായനങ്ങള് പൂട്ടുതുറന്ന് നിവര്ന്നു കിടക്കുമല്ലോ.' ഡി സി ബുക്സ് രജതജൂബിലി നോവല് മത്സരത്തില് പുരസ്കാരാര്ഹമായ പുറപ്പാടിന്റെ പുസ്തകം എഴുതിയ വി.ജെ. ജെയിംസിന്റെ രണ്ടാമത്തെ നോവല്.” DRIVE