“Book Descriptions: നിഴൽ വീണു കിടക്കുന്ന ഇംഗ്ലീഷ് ഗ്രാമീണ ഭവനങ്ങളുടെ ഇടനാഴികളിൽ ഒളിച്ചിരിക്കുന്ന ദുരൂഹതകൾ. പുരാതനമായ കത്തീഡ്രലുകളുടെ ഭീതിദമായ പൂർവകഥകൾ. കുതിരവണ്ടികൾ മാത്രം ഭഞ്ജിക്കുന്ന വിജനമായ ഗ്രാമീണവീഥികൾ. ദുരൂഹ നിശബ്ദത ഘനീഭവിച്ചു നിൽക്കുന്ന പ്രാചീനശ്മശാനങ്ങൾ. എം ആർ ജെയിംസിന്റെ കഥകളിൽ ജീവിതവും മരണവും തമ്മിലുള്ള അതിരവരമ്പുകൾ വളരെ നേർത്തതാണ്. നിഗൂഢമാർഗങ്ങളിൽ മനുഷ്യർ മരണത്തിൻറെ ഭൂമികയിലേയ്ക്കും പരേതർ ജീവിച്ചിരിക്കുന്നവരുടെ ലോകത്തേയ്ക്കും സഞ്ചരിച്ചു കൊണ്ടിരിക്കുന്നു. പ്രേതകഥകളുടെ അവസാനവാക്കാണ് എം ആർ ജെയിംസിൻറെ കഥകൾ. അദ്ദേഹത്തിൻറെ പ്രസിദ്ധമായ 'ഗോസ്റ്റ് സ്റ്റോറീസ് ഓഫ് ആൻ ആൻറിക്വറി' എന്ന സമാഹാരത്തിൻറെ ആദ്യ മലയാള പരിഭാഷ വിവർത്തനം : മരിയ റോസ്” DRIVE