“Book Descriptions: നാം നിരീക്ഷണത്തിലാണ്‘ എന്ന ചിന്തയിലാരംഭിച്ച്, ഓരോ മനുഷ്യനും കാണേണ്ടതും കേൾക്കേണ്ടതും അറിയേണ്ടതും കൃത്യമായി ആരാലോ തീരുമാനിക്കപ്പെട്ടിട്ടുണ്ട് എന്നുപറയുന്ന നോവൽ. നാം അറിയുന്ന (നമ്മെ അറിയിക്കുന്ന എന്നതാണ് ശരി) ഓരോ കാര്യവും സത്യത്തിൻ്റേയും മിഥ്യയുടേയും നിർവചിക്കാനാവാത്ത അതിർവരമ്പുകളിൽ ഏതുനിമിഷവും കൊഴിഞ്ഞുവീഴാവുന്ന അർദ്ധസത്യങ്ങളോ അർദ്ധനുണകളോ ആണ്. അതായത്, നുണയിലേക്കും സത്യത്തിലേക്കും തുല്യദൂരമുള്ള അറിവുകൾ. സത്യമെന്നത് വലിയൊരു നുണയാണെന്നും, ലോകം ഏതാനും വ്യക്തികളുടെ ചരടുവലികൾക്കനുസരിച്ചാണ് ചലിക്കുന്നതെന്നും പറയുന്ന നോവൽ.” DRIVE