“Book Descriptions: പോലീസ് ഉദ്യോഗസ്ഥയായ ഹേമരാഘവന് ഒരു ദിവസം ഒരു ഇ മെയിൽ വന്നു. വളരെ വർഷങ്ങൾക്ക് മുൻപ് താൻ വായിച്ച ഒരു ഇംഗ്ലീഷ് നോവലിന്റെ കവർ ചിത്രം മാത്രമായിരുന്നു ആ മെയിലിൽ ഉണ്ടായിരുന്നത്. ഒരു സ്വകാര്യ ഡിറ്റക്റ്റീവ് ഏജൻസിയിൽ ഓഫീസ് ക്ലാർക്കായി ജോലി ചെയ്യുന്ന അനീറ്റ എന്ന പെൺകുട്ടിക്ക് ഗണിതം ഇഷ്ടവിഷയമാണ്. താൻ നിത്യവും കാണുന്ന – പലതിലും അവൾ ഒരു ഗണിതശ്രണി തിരിച്ചറിയുന്നു. ഒരു പ്രഫഷണൽ കില്ലർ നഗരത്തിലെ പുസ്തകശാലയിൽ വച്ച് ഒരു എഴുത്തുകാരിയെ പരിചയപ്പെടുന്നു. ശ്വേതദണ്ഡനം. വെളുത്ത മഞ്ഞുകട്ട പോലെ രക്തമുറയുന്ന പ്രതികാരങ്ങളുടെ കഥകൾ.വുതറിംഗ് ഹൈറ്റ്സ് പോലെ ,കൌണ്ട് ഓഫ് മോണ്ടി ക്രിസ്റ്റോപോലെ വായനക്കാരെ തൃപ്തിപ്പെടുത്താൻ പ്രതികാരം പോലെ വേറൊരു വിഷയമില്ലെന്നു സാക്ഷ്യപ്പെടുത്തുന്ന ലഘു ക്രൈം നോവലുകൾ” DRIVE