“Book Descriptions: DC ബുക്സിൻ്റെ Crimefiction Award 2020 ൻ്റെ ചുരുക്കപട്ടികയിൽ ഇടം പിടിച്ച പുസ്തകമാണ് ജയപ്രകാശ് പാനൂരിൻൻ്റെ കിഷ്കിന്ധയുടെ മൗനം. ഒരു ക്രൈം തില്ലർ പുസ്തകത്തിൻ്റെ ഏറ്റവും പ്രധാനമായ ഉദ്വേഗം ഈ പുസ്തകത്തിൽ നിലനിർത്തുവാൻ കഥാകാരന് കഴിഞ്ഞിട്ടുണ്ട്. യഥാർത്ഥത്തിൽ 2 കഥകളാണ് ഒരേ സമയം അനാവരണം ചെയ്യപ്പെടുന്നത്. പുരാതന കാലത്ത് ഇന്ത്യയിൽ നിലനിന്ന ഒരു കൊലയാളി സംഘത്തെ ഒരു ആശ്രമത്തിൻ്റെ മറവിൽ പുനർജനിക്കപ്പെടുന്നു. ഈ കഥയല്ല, മുഖ്യ കഥ. ഈ കൊലയാളി സംഘത്തെപ്പറ്റി പഠിക്കുന്ന പ്രൊഫസർ കൊല്ലപ്പെടുന്നു. അതിനെപ്പറ്റി അന്വേഷിക്കുവാൻ ഇറങ്ങുന്ന ശിഷ്യന് നേരിടേണ്ടി വരുന്നത് ശാസ്ത്രവും പൗരാണികവും ഇടകലർന്ന ഒരു സമൂഹത്തെയാണ് .കേവലം ഒരു ത്രില്ലർ നോവലിന് അപ്പുറത്തേക്ക് വായനക്കാരനെ കൊണ്ടുപോവാൻ പര്യാപ്തമാണ് ഈ പുസ്തകം.” DRIVE