“Book Descriptions: മരുഭൂമിയുടെ നടുവിലൊരു പട്ടണത്തിൽ പഴയ കോട്ടയ്ക്കകത്ത്, തടവുപുള്ളികളെയും കോൺട്രാക്ടിലെടുത്ത നാടൻ മനുഷ്യരെയുംകൊണ്ട് പണിചെയ്യിപ്പിച്ച് ഉണ്ടാക്കുന്ന ഒരു സുരക്ഷാപദ്ധതിയിൽ ലേബർ ഓഫീസറായി വരുന്ന കുന്ദന്റെ കഥയാണ് ഇത്. കുറച്ചു തടവുകാരെയോ നിസഹായരായ ഗ്രാമീണരെയോ മാത്രമല്ല, അതിന്റെ ജനതയെ മുഴുവനുമാണ് ആധുനിക സ്റ്റേറ്റ് എന്ന അധികാരയന്ത്രം അതിന്റെ ക്രൂരമായ ലക്ഷ്യങ്ങൾക്കുവേണ്ടി ഉപയോഗിക്കുന്നതെന്ന് വിചിത്രമായ അനുഭവങ്ങളിലൂടെ അയാൾ മനസ്സിലാക്കുന്നു. മനുഷ്യരെയും മനുഷ്യനെയും ഘടിപ്പിക്കുന്ന ഈർപ്പം നശിക്കപ്പെടുമ്പോൾ, മണലിന്റെ കിരുകിരുപ്പുപോലുള്ള അധികാരത്തിന്റെ സ്വരം എല്ലാ മൃദുലശബ്ദങ്ങളെയും കൊല്ലുമ്പോൾ, നിഷ്ഠൂരമായ സർക്കാർ നിസ്സഹായരും ഒറ്റപ്പെട്ടവരുമായ അതിന്റെ ജനതയെ മണൽക്കാറ്റ് പോലെ വേട്ടയാടുമ്പോൾ, സമൂഹത്തിലേക്കും മനുഷ്യമനസ്സിലേക്കുമുള്ള മരുഭൂമിയുടെ വളർച്ച മുഴുവനുമാകുന്നു.” DRIVE