“Book Descriptions: മൂന്നു തലമുറയിലുള്ള മാതവി, പാർവ്വതി, മേനക എന്നീ മൂന്നു പെണ്ണുങ്ങളുടെ കഥ. നാറാണീശം എന്ന ഗ്രാമത്തിലെ തെക്കേതിൽ വീട്ടിൽ എൺപതു വയസ്സായ ഒരു സ്ത്രീയുടെ സഹായിയായ മേനക ഒരുദിവസം അപ്രത്യക്ഷയാകുന്നു. മേനകയുടെ തിരോധാനത്തെക്കുറിച്ച് പൊലീസ് ഉദ്യോഗസ്ഥന്‍ വിലാസ് രാജും തെക്കേതില്‍ വീടിന്റെ അയല്‍വാസിയായ പാര്‍വ്വതിയും സമാന്തരമായി നടത്തിയ അന്വേഷണം എത്തിച്ചേരുന്നത് നാറാണീശ്വം എന്ന ഗ്രാമത്തിന്റെ ഇന്നലെകളിലാണ്. അവിടെ മാതവിയും ചാത്തനും ഓടേതയും അയ്യപ്പനും നാണപ്പനും തങ്കിയും അമ്മിണിയപ്പനുമുണ്ട്. അവരുടെ പകയിലും രതിയിലും പ്രതികാരത്തിലും ഇതള്‍വിടരുന്ന നോവല്‍. മന്ത്രവാദവും കുറ്റാന്വേഷണവും മുഖാമുഖം നില്‍ക്കുന്ന പകയുടെ ത്രസിപ്പിക്കുന്ന ആഖ്യാനം.” DRIVE