“Book Descriptions: “ഗോവിന്ദും രാജകുമാരിയും ധീരുലാലും തമാശക്കോട്ടയും ദ്വീപും അദ്ഭുതചിഹ്നങ്ങള് പോലെ നിറഞ്ഞു നില്ക്കുന്ന ഈ നോവലിന്റെ കഥ പ്രഹേളിക പോലെ വളരുന്നു. എന്നാല്‍ ഇത് അവതരിപ്പിക്കാന്‍ പദ്മരാജന് പദപ്രഹേളിക സ്വീകരിക്കുന്നില്ല. നോവലിസ്റ്റ് ലളിതമായ ഭാഷയുടെ ക്രിസ്റ്റല്‍ രൂപങ്ങള്‍ കൊണ്ടെഴുതുന്നു.
അസംഭവ്യമായൊരു മനോരാജ്യം പോലെയും അമ്പരപ്പിക്കുന്ന ദൃഷ്ടിവിഷയം പോലെയും കൈകൊണ്ടെഴുതിയ ഒരു ഛായാഗ്രഹണചിത്രം പോലെയും എന്നെ ആകര്‍ഷിച്ച ഈ നോവല്‍ അപൂര്‍വവും സങ്കീര്‍ണവുമായ അനുഭവങ്ങളാണ് എന്റെ ബോധമണ്ഡലത്തില്‍ സൃഷ്ടിച്ചത്. ”: കെ പി അപ്പന്.” DRIVE