“Book Descriptions: ദക്ഷിണകേരളത്തിലെ ഹരിപ്പാട്ട് എന്ന ഗ്രാമത്തിലെ കരിബാലേത്ത് തറവാടിന്റെ സുദീർഘമായ കഥയാണ് അദ്ദേഹം പറയുന്നതെങ്കിലും ഇതിൽ ഇരുപതാം നൂറ്റാണ്ടിലെ കേരളം ഉടനീളം ഇരമ്പിയാർക്കുന്നുണ്ട്. ബന്ധുസമൃദ്ധിയിൽപ്പോലും സ്നേഹദാരിദ്ര്യത്തിൽ ഉഴന്ന ഒരു ചെറുപ്പക്കാരൻ പ്രായത്തിനു നിരക്കാത്ത ദർശനഗരിമയോടെ പ്രണയവും തത്ത്വചിന്തയും പാട്ടിൽക്കലർത്തി മുഴുവൻ മലയാളികൾക്കുമായി വാരി വിതറുന്ന കാഴ്ചയുണ്ട്. 'നക്ഷത്രഗീത'ത്തിൽ ജി. ശങ്കരക്കുറുപ്പ് എഴുതിയതുപോലെ 'ജീവിതമെനിക്കൊരു ചൂളയായിരുന്നപ്പോൾ ഭൂവിനാവെളിച്ചത്താൽ വെണ്മ ഞാനുളവാക്കി!' എന്ന് അഭിമാനിക്കാവുന്ന വിധം സ്വന്തം സർഗാത്മകതയുടെ രാജരഥ്യയിൽ അഗ്നിരഥത്തിൽ എഴുന്നള്ളുന്ന ഒരു കവിയുടെ പ്രാണനുണ്ട്.
കവി, ഗാനരചയിതാവ് എന്നതിനു പുറമേ മലയാളസിനിമ യുടെ നാനാമേഖലകളില്‍ നിസ്തുലമായ പ്രതിഭാവിലാ സം തെളിയിച്ച ശ്രീകുമാരന്‍ തമ്പിയുടെ ആത്മകഥ. കേരള ത്തിലെ ഒരു കാലഘട്ടത്തിന്റെ സ്പന്ദനങ്ങള്‍ ഈ കൃതി യില്‍ അനുഭവിച്ചറിയാന്‍ കഴിയും.
മലയാള ഗദ്യത്തിന്റെ ലാവണ്യവും ഒഴുക്കും ഹൃദയഹാരിയായി ആവിഷ്‌കരിച്ചിട്ടുള്ള പുസ്തകം.” DRIVE