“Book Descriptions: ഈ കാലങ്ങളിൽ, ഈ ലോകത്തിൽ ആർക്കാണ് സുഖമുള്ളത്? ഉണ്ടെന്നു പറയുന്നവരുണ്ടാവാം. പക്ഷെ അവർക്കുണ്ടോ സുഖം? എന്തുകൊണ്ട് സുഖമില്ലാതായി? അഥവാ, സുഖദുഃഖമിശ്രമായ ജീവിതത്തിൽ ഉണ്ടായിരിക്കേണ്ട സുഖവിഹിതം പോലും എങ്ങനെ കൈമോശം വരുന്നു? സുഖം തേടി സാമ്രാജ്യങ്ങൾ വെട്ടിപ്പിടിച്ചു കീഴടക്കി നഗരവൽക്കരണത്തിന്റെ അഗ്നികുണ്ഡങ്ങളിൽ നിഷ്പ്രയോജനം ഹോമിക്കപ്പെടുന്ന അളവറ്റ മാനവികബഹുസ്വരതക്കിടയിൽ, പ്രകൃതി-പുരുഷ ബന്ധത്തിന്റെ ഊടും പാവും ചികഞ്ഞ് ഉത്തരങ്ങൾ കണ്ടെടുക്കുന്നത് മലയാളസാഹിത്യത്തിൽ എന്നും നൂതനമായ വായനാനുഭവം നൽകുന്ന സി. രാധാകൃഷ്ണൻ.” DRIVE