“Book Descriptions: ഗണേശൻ, അയാളുടെ ഭാര്യ നസീമ, കാണാതാവുകയും മടങ്ങിവരികയും വീണ്ടും നഷ്ടപ്പെടുകയും ചെയ്യുന്ന അവരുടെ മകൻ അമൻ എന്നീ മൂന്നു വ്യക്തികളിൽനിന്നു തുടങ്ങുന്ന ഈ നോവൽ അതിവേഗം പ്രത്യക്ഷരും, ഉണ്ടോ എന്നുതന്നെ അറിയാത്തവരുമായ ഒരുപാട് കഥാപാത്രങ്ങളിലേക്ക് വികസിക്കുന്നു. അത്യന്തം ശിഥിലീകരിക്കപ്പെട്ടതും നിയന്ത്രണങ്ങൾ നഷ്ട്ടപ്പെട്ടതും നാടോടിത്തത്തോട് സമീപിക്കുന്നതുമായ സമകാലിക നാഗരികതയായിത്തീരുന്നു രംഗം. വൈരുദ്ധ്യങ്ങളുടെ ബഹുലീകരിക്കപ്പെടുന്ന വിവിധ തലങ്ങളും മുട്ടിപോകുന്ന അന്വേഷണങ്ങളുടെ നടച്ചാലുകളും അങ്കങ്ങൾ. നിയതമായ ഒരു ഉത്തരത്തിലേക്കും നീങ്ങുന്നില്ല ഈ കൃതിയുടെ ഉള്ളടക്കം. കവിതകളും പാട്ടുകളും ചിത്രങ്ങളും ഉപകഥകളും നിറഞ്ഞ അതിന്റെ ആഖ്യാനംതന്നെയാണ് വിടവുകളിലേക്കും അകലങ്ങളിലേക്കും കടന്നുചെന്നുകൊണ്ട് അതിനു പരിശ്രമിക്കുന്നത്.” DRIVE