“Book Descriptions: പ്രാചീനമണിപ്രവാളകൃതിയായ ചന്ദ്രോത്സവത്തെ അധികരിച്ചു രചിച്ച നോവൽ. ദേവദാസീകുലത്തിന്റെ മാത്രമായ മഹോത്സവമാണ് ചന്ദ്രോത്സവം. ഗണികകളുടെ കുലത്തൊഴിലിന് അപചയം സംഭവിച്ചു. അതിനു പരിഹാരമാണ് ചന്ദ്രോത്സവമെന്ന കാമയാഗം. പ്രശസ്ത ഗണിതാഭവനമായ പുത്തൂരുതറവാട്ടിലെ ചാരുമതിയുടെ മകളാണ് മേദിനീവെണ്ണിലാവ്. ഭൂമിയിൽ ദേവദാസിയായി ജനിച്ച് ചന്ദ്രോത്സവം നടത്തി സുരതസുഖം നുകർന്ന് സ്വർലോകത്തെത്തു മ്പോൾ ശാപമോക്ഷം ലഭിക്കുന്ന ചാന്ദ്രപത്നിയായ ചന്ദ്രികയാണീ വെണ്ണിലാവായി അവതരിച്ചത്. ചന്ദ്രോത്സവം നടത്തി ദേവദാസിയായി അറിയപ്പെടാൻ അവൾ ആഗ്രഹിച്ചു. അതിനിടെ, നൂറുകണക്കിനു പുരുഷന്മാർ അവളെ കാണാൻ കാത്തുകെട്ടിക്കിടന്നു. കിടപ്പറയിൽ കയറിയ മണിശേഖരനെന്ന കള്ളനെ അവൾക്കിഷ്ടമായി.
കാമശാസ്ത്രവും ചോരശാസ്ത്രവും ഇടകലർന്നു വരുന്ന, പുരാതനസാഹിത്യവാങ്മയങ്ങളാണ് ഈ നോവലിന്റെ പ്രത്യേകത.
ചലച്ചിത്രഗാനരചയിതാവ് ബീയാർ പ്രസാദിന്റെ ആദ്യ പുസ്തകം.” DRIVE