“Book Descriptions: അദ്ഭുതങ്ങളുടെ ആകാശങ്ങളിലേക്കും പ്രകൃതിയുടെ നിഷ്കളങ്കമായ മനസ്സിലേക്കും കഥയുടെ ചുരുളഴിക്കുന്ന കൃതഹസ്തനായ മുകുന്ദന്റെ ഏറ്റവും പക്വമായ കൃതിയാണ് ദൈവത്തിന്റെ വൃകൃതികൾ. തന്റെ മാന്തിക ദൺഡുകൊണ്ട്, അദ്ഭുതകൃത്യങ്ങൾക്ക് ചിറകു നല്കുകയും ആകാശത്തിലും ആഴിക്കു മുകളിലും മയ്യഴിയുടെ സൂര്യനെ മറയ്ക്കുകയും ചെയ്യുന്ന അൽഫോൺസച്ചൻ എന്ന മാന്ത്രികനെ സൃഷ്ടിക്കുകയും ചെയ്യുന്ന മുകുന്ദൻ മയ്യഴിപ്പുഴയുടെ തീരങ്ങളിൽ എന്ന നോവലിന് ഇവിടെ പൂർണത കൈവരുത്തുന്നു. കൊളോണിയലിസം എല്പ്പിച്ച ഭാഗ്യ നിർഭാഗ്യങ്ങളുടെ ചരിത്രസ്മാരകങ്ങൾക്കുമുന്നിൽ വളർന്ന നോവലിസ്റ്റ് മയ്യഴിയുടെ സ്വന്തം ആകാശത്തെയും മയ്യഴിയുടേതു മാത്രമായ സൂര്യനെയും മയ്യഴിപ്പുഴയെയും മലയാളസാഹിത്യത്തിലെ നിലയ്ക്കാത്ത പ്രവാഹമാക്കുന്നു.” DRIVE