“Book Descriptions: അവർ പടവുകളിലൂടെ താഴോട്ടിറങ്ങി അഞ്ചാമത്തെ പടവിൽ ഇരുന്നു. അവിടെ എണ്ണയും പുഷ്പങ്ങളും അഴുകിക്കിടന്നിരുന്നു. ജലം നിറയെ ഒഴുകുന്ന പുഷ്പങ്ങളാണ്. അവർ കൈക്കുമ്പിളിൽ ഗംഗാജലം കോരിക്കുടിച്ചു. ഭീമസേനന്റെ ശരീരത്തിലെ ഉപ്പിന്റെ രുചിയുള്ള ജലം.
‘നാം ഇന്നുമുതൽ പാപത്തിൽനിന്നു മോചിതരാണ്.’
‘അതിന് നമ്മളെന്ത് പാപമാണ് ചെയ്തത് രമേശ്?’
‘ജീവിക്കുന്നു എന്ന പാപം.’
സാഹിത്ത്യത്തിന് നൂതനാനുഭവം പകർന്ന എം. മുകുന്ദന്റെ സർഗാത്മകതയും ദർശനവും വെളിവാക്കുന്ന ശ്രദ്ധേയമായ നോവൽ.” DRIVE